Jyothy Sreedhar

Jyothy Sreedhar, a bilingual poet/proser and Assistant Professor of English at NSS Hindu College, Changanassery, Kerala is the author of three books- "Kili Maram Pacha", "Yes! You are Audible", and "I'chiri'kkadhakal". Being an oft-quoted and oft-shared social media writer, she has over 155k followers on Facebook.

Truth about N95 Masks available in India

വെറുതെ ഒരു ഗൂഗിൾ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാർത്ഥ്യത്തിലും. ആ അന്വേഷണത്തിൻ്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല, N95 വയ്ക്കുന്നവർക്കും കോവിഡ് വരുന്നുണ്ട്. എന്തുകൊണ്ട്? അതാണ് എൻ്റെ അന്വേഷണം.

എന്താണ് N95 ൻ്റെ പൂർണ്ണരൂപം? അതായിരുന്നു ഉള്ളിൽ വന്ന ചോദ്യം. N എന്നാൽ നോൺ- ഓയിൽ. എണ്ണയുടെ അംശത്തെ അരിച്ചെടുക്കാൻ കഴിയാത്ത, എണ്ണയുടെ അംശം ആ മാസ്കിൻ്റെ ശുദ്ധീകരണ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ ഉള്ള മാസ്‌ക്കുകൾ ആണ് N എന്ന അക്ഷരം സൂചിപ്പിക്കുന്നത്. R, P സീരീസിൽ ഉള്ള മാസ്ക്കുകൾ എണ്ണയുടെ അംശം കൂടുതൽ ഉള്ള ഇടങ്ങളിൽ, അതും തുടർച്ചയായി വളരെ കുറച്ച് നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്നവ. കോവിഡ് വൈറസ് പ്രതിരോധത്തിന് N ആണ് ഉപയോഗിക്കുന്നത്. 95 എന്നാൽ 95% ഫിൽറ്റർ ശേഷിയുള്ളവ, 0.3 um (മൈക്രോമീറ്റർ) അളവ് മുതൽ ഉള്ളവയെ ഫിൽറ്റർ ചെയ്ത് കളയാൻ കഴിയുന്നവ. N95 അപ്പോൾ എന്താണ് എന്നുള്ളത് മനസ്സിലായല്ലോ? ഇനി N95 എന്നത് ആരാണ് സർട്ടിഫൈ ചെയ്യുന്നത്? അമേരിക്കയിലെ National Institute for Occupational Safety and Health (നിയോഷ്- NIOSH) നൽകുന്ന ഗുണനിലവാര സൂചികയാണ് 'N95'. നിയോഷ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള മാസ്കുകൾക്ക് മാത്രമാണ് 'എൻ95' സർട്ടിഫിക്കറ്റ് നൽകുന്നത്. പൂർണമായും ഒരു അമേരിക്കൻ സ്റ്റാൻഡേർഡ് ആണ് 'എൻ95'. ഇന്ത്യയിലെ അതിന് സമമായ സ്റ്റാൻഡേർഡ് ആണ് ബിസ് FFP2. FFP എന്നാൽ Filtering Facepiece.

  • FFP2 (യൂറോപ്പ്)
  • KN 95 (ചൈന)>
  • P2 (ഓസ്‌ട്രേലിയ/ന്യൂസിലാൻഡ്)
  • കൊറിയ 1സ്റ്റ് ക്ലാസ് (കൊറിയ)
  • DS 2 (ജപ്പാൻ)

2002ൽ സാർസ് പടർന്നുപിടിച്ചപ്പോഴാണ് ലോകാരോഗ്യ ആദ്യമായി സംഘടന N95 മാസ്കിന്റെ ഉപയോഗം നിർദ്ദേശിക്കുന്നത്. പിന്നീട് സമാന യൂറോപ്യൻ സ്റ്റാൻഡേർഡുകളായ FFP2 (94% filtration), FFP3 എന്നിവയുടെ ഉപയോഗത്തെയും ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിച്ചു. ഇനി കാര്യത്തിലേക്ക് വരാം. N95 മാസ്ക്കുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ 'Niosh approved n95' എന്ന് ഗൂഗിളിൽ നോക്കൂ. CDC യുടെ ഒരു റിസൽറ്റ് കാണാൻ പറ്റും. അതിൽ കയറി നിങ്ങളുടെ കയ്യിലെ N95 മാസ്‌ക്കിൻ്റെ ഉത്പാദകരുടെ പേര് ആ ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കൂ. ഉളളവർ ഭാഗ്യവാന്മാർ! കാരണം ഇന്ന് N95 ദുർലഭമായി മാറിക്കൊണ്ടിരിക്കുന്നു. അത് നിർമ്മിക്കുവാൻ വേണ്ട പോളി പ്രോപിലീൻ ഫൈബറിൻ്റെ ദൗർലഭ്യം ആണ് കാരണം. ലിസ്റ്റിൽ നോക്കി അതിലെ ഓരോ വെബ്സൈറ്റിലും കയറി നോക്കിയാൽ മനസ്സിലാകും ഇന്ന് N95 വളരെ ദുർലഭം ആണെന്ന്. ഇനി നേരെ ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ സൈറ്റുകളിലൂടെ അപ്പ്രൂവ്ഡ് ആയ ബ്രാൻഡുകളുടെ മാസ്ക് മേടിക്കാൻ നോക്കിയാൽ ഒറിജിനലിനെ വെല്ലുന്ന ഡിസൈനിൽ പരക്കെ ലഭ്യമാണ്! ആമസോൺ, ഫ്ലിപ്കാർട്ട് മുതലായവരിലൂടെ തങ്ങൾ മാസ്ക് വിൽക്കുന്നില്ല എന്ന് പല ഒറിജിനൽ സൈറ്റുകളിലും നോട്ടീസായി പതിച്ചിട്ടുണ്ട്. ഇപ്പോൾ മനസ്സിലായോ മാസ്ക് വച്ചിട്ടും എങ്ങനെ കോവിഡ് പടർന്നു പിടിക്കുന്നു എന്ന്? ആയതിനാൽ 99% N95 മാസ്‌ക്കുകളും N95 അല്ല, വെറും ഡൂക്ലി ഐറ്റം ആണ് എന്നതു മനസ്സിലാക്കി, അതിന് മുകളിൽ മറ്റൊരു തുണി മാസ്‌ക്കും കൂടി വച്ച്, ടൈറ്റ് ആക്കി വായും മൂക്കും മൂടി, സാനിട്ടൈസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച് സുരക്ഷിതർ ആയാൽ നിങ്ങൾക്ക് കൊള്ളാം, ഒപ്പം ചുറ്റും ഉള്ളവർക്കും! ലോകാ സമസ്താ സുഖിനോ ഭവന്തു!വെറുതെ ഒരു ഗൂഗിൾ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാർത്ഥ്യത്തിലും. ആ അന്വേഷണത്തിൻ്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല, N95 വയ്ക്കുന്നവർക്കും കോവിഡ് വരുന്നുണ്ട്. എന്തുകൊണ്ട്? അതാണ് എൻ്റെ അന്വേഷണം.

എന്താണ് N95 ൻ്റെ പൂർണ്ണരൂപം? അതായിരുന്നു ഉള്ളിൽ വന്ന ചോദ്യം. N എന്നാൽ നോൺ- ഓയിൽ. എണ്ണയുടെ അംശത്തെ അരിച്ചെടുക്കാൻ കഴിയാത്ത, എണ്ണയുടെ അംശം ആ മാസ്കിൻ്റെ ശുദ്ധീകരണ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ ഉള്ള മാസ്‌ക്കുകൾ ആണ് N എന്ന അക്ഷരം സൂചിപ്പിക്കുന്നത്. R, P സീരീസിൽ ഉള്ള മാസ്ക്കുകൾ എണ്ണയുടെ അംശം കൂടുതൽ ഉള്ള ഇടങ്ങളിൽ, അതും തുടർച്ചയായി വളരെ കുറച്ച് നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്നവ. കോവിഡ് വൈറസ് പ്രതിരോധത്തിന് N ആണ് ഉപയോഗിക്കുന്നത്. 95 എന്നാൽ 95% ഫിൽറ്റർ ശേഷിയുള്ളവ, 0.3 um (മൈക്രോമീറ്റർ) അളവ് മുതൽ ഉള്ളവയെ ഫിൽറ്റർ ചെയ്ത് കളയാൻ കഴിയുന്നവ. N95 അപ്പോൾ എന്താണ് എന്നുള്ളത് മനസ്സിലായല്ലോ? ഇനി N95 എന്നത് ആരാണ് സർട്ടിഫൈ ചെയ്യുന്നത്? അമേരിക്കയിലെ National Institute for Occupational Safety and Health (നിയോഷ്- NIOSH) നൽകുന്ന ഗുണനിലവാര സൂചികയാണ് 'N95'. നിയോഷ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള മാസ്കുകൾക്ക് മാത്രമാണ് 'എൻ95' സർട്ടിഫിക്കറ്റ് നൽകുന്നത്. പൂർണമായും ഒരു അമേരിക്കൻ സ്റ്റാൻഡേർഡ് ആണ് 'എൻ95'. ഇന്ത്യയിലെ അതിന് സമമായ സ്റ്റാൻഡേർഡ് ആണ് ബിസ് FFP2. FFP എന്നാൽ Filtering Facepiece.

  • FFP2 (യൂറോപ്പ്)
  • KN 95 (ചൈന)
  • P2 (ഓസ്‌ട്രേലിയ/ന്യൂസിലാൻഡ്)
  • കൊറിയ 1സ്റ്റ് ക്ലാസ് (കൊറിയ)
  • DS 2 (ജപ്പാൻ)

2002ൽ സാർസ് പടർന്നുപിടിച്ചപ്പോഴാണ് ലോകാരോഗ്യ ആദ്യമായി സംഘടന N95 മാസ്കിന്റെ ഉപയോഗം നിർദ്ദേശിക്കുന്നത്. പിന്നീട് സമാന യൂറോപ്യൻ സ്റ്റാൻഡേർഡുകളായ FFP2 (94% filtration), FFP3 എന്നിവയുടെ ഉപയോഗത്തെയും ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിച്ചു. ഇനി കാര്യത്തിലേക്ക് വരാം. N95 മാസ്ക്കുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ 'Niosh approved n95' എന്ന് ഗൂഗിളിൽ നോക്കൂ. CDC യുടെ ഒരു റിസൽറ്റ് കാണാൻ പറ്റും. അതിൽ കയറി നിങ്ങളുടെ കയ്യിലെ N95 മാസ്‌ക്കിൻ്റെ ഉത്പാദകരുടെ പേര് ആ ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കൂ. ഉളളവർ ഭാഗ്യവാന്മാർ! കാരണം ഇന്ന് N95 ദുർലഭമായി മാറിക്കൊണ്ടിരിക്കുന്നു. അത് നിർമ്മിക്കുവാൻ വേണ്ട പോളി പ്രോപിലീൻ ഫൈബറിൻ്റെ ദൗർലഭ്യം ആണ് കാരണം. ലിസ്റ്റിൽ നോക്കി അതിലെ ഓരോ വെബ്സൈറ്റിലും കയറി നോക്കിയാൽ മനസ്സിലാകും ഇന്ന് N95 വളരെ ദുർലഭം ആണെന്ന്. ഇനി നേരെ ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ സൈറ്റുകളിലൂടെ അപ്പ്രൂവ്ഡ് ആയ ബ്രാൻഡുകളുടെ മാസ്ക് മേടിക്കാൻ നോക്കിയാൽ ഒറിജിനലിനെ വെല്ലുന്ന ഡിസൈനിൽ പരക്കെ ലഭ്യമാണ്! ആമസോൺ, ഫ്ലിപ്കാർട്ട് മുതലായവരിലൂടെ തങ്ങൾ മാസ്ക് വിൽക്കുന്നില്ല എന്ന് പല ഒറിജിനൽ സൈറ്റുകളിലും നോട്ടീസായി പതിച്ചിട്ടുണ്ട്. ഇപ്പോൾ മനസ്സിലായോ മാസ്ക് വച്ചിട്ടും എങ്ങനെ കോവിഡ് പടർന്നു പിടിക്കുന്നു എന്ന്? ആയതിനാൽ 99% N95 മാസ്‌ക്കുകളും N95 അല്ല, വെറും ഡൂക്ലി ഐറ്റം ആണ് എന്നതു മനസ്സിലാക്കി, അതിന് മുകളിൽ മറ്റൊരു തുണി മാസ്‌ക്കും കൂടി വച്ച്, ടൈറ്റ് ആക്കി വായും മൂക്കും മൂടി, സാനിട്ടൈസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച് സുരക്ഷിതർ ആയാൽ നിങ്ങൾക്ക് കൊള്ളാം, ഒപ്പം ചുറ്റും ഉള്ളവർക്കും!

ലോകാ സമസ്താ സുഖിനോ ഭവന്തു!

Read More
July 19, 2020

സന്തോഷത്തിന്റെ അങ്ങേയറ്റത്ത് നിന്നുകൊണ്ട് എങ്ങനെ അത് പ്രകടിപ്പിക്കും എന്നറിയാതെ നിൽക്കുന്ന ചില അവസ്ഥകളുണ്ട്. ഇന്ന് ഞാൻ അങ്ങനെ ഒരവസ് ഥയിൽ ആണ്. കാരണം അറിയാമല്ലോ! എന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. ' കിളി മരം പച്ച' യക്ക്‌ വേണ്ടി ഞാൻ പിന്നിട്ട നാൾവഴികൾ എഴുതിക്കൂട്ടാനാണ് ഈ പോസ്റ്റ് തന്നെ.

ഈ സോഷ്യൽ മീഡിയക്ക് അപ്പുറം ഒരു പുസ്തകം എന്ന വിചാരം പണ്ടേ ഉണ്ടായതാണ്. ശ്രമിച്ചതുമാണ്. പക്ഷേ തുടങ്ങി വച്ചത ് ചില കാരണങ്ങൾ കൊണ്ട് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പുസ്തകം എന്നൊരു സങ്കല്പത്തെ തന്നെ മനസ്സിൽ നിറച്ചത് ഇക്കഴിഞ്ഞ മാ ർച്ചിലാണ്. എന്റെ വെബ്സൈറ്റ് ജോലികൾക്ക് ഇടയിൽ ഉറ്റ കൂട്ടുകാരിയായ സ്മിത ബുക്ക് ബുക്ക് എന്ന് ഇടയ്ക്ക് പറഞ്ഞ് എന്നെ ഒന്ന് പ്രേ രിപ്പിച്ചത് പിന്നെ എപ്പോഴോ മനസ്സിൽ സീരിയസ് ആയ ചിന്തയായി. സുഹൃത്തായ എഴുത്തുകാരൻ ഹരിദാസ് കരിവെള്ളൂർ ചില കോൺടാക്ട് എടുത്തു തന്നു . അവരെ വിളിച്ച് ഞാൻ എന്ത് സംസാരിക്കും, എങ്ങനെ സംസാരിക്കും എന്നൊന്നും ആലോചിച്ച് നിന്നില്ല. രണ്ടു പ്രസാധകരെ വിളിച്ചു. അവർ സംസാരിച്ചത് മുഴുവന ും കണക്കുകളെയും പാക്കേജുകളെയും കുറിച്ച് മാത്രമായിരുന്നു. എന്ത് പുസ്തകമാണ് എന്ന് പോലും ഉള്ള ചോദ്യം ഞാൻ കേട്ടില്ല. മനസ്സ് സ്പോട്ടിൽ മ ടുത്തു തുടങ്ങി. കേട്ടത് തന്നെ പിന്നെയും കേൾക്കും എന്ന് കരുതി തന്നെയാണ് മൂന്നാമത്തെ കോൺടാക്ട് ഞാൻ ഡയൽ ചെയ്യുന്നത്. തൃശ്ശൂർ ഐവറി ബുക്സിന ്റെ സ്വന്തം സനിത അനൂപിനെ. ആദ്യമായി എന്ത് ബുക്ക് ആണ് എന്ന ചോദ്യം കേട്ടപ്പോൾ ആത്മവിശ്വാസം തിരികെയെത്തി. സത്യം പറഞ്ഞാൽ ആ ആദ്യ കോളിൽ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. ക്ഷമയോടെ എന്താണ് ഞാൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി സനിത മാഡം മനസ്സിലാക്കി. കവിതകൾ അഞ്ചെണ്ണം അയക്കാൻ പറഞ്ഞു. അയച്ചു. പ്രതികരണത്തിന് നഖം കടിച്ച് കാത്തിരുന്നു. കൂടുതൽ അയക്കൂ എന്ന് മറുപടി. ഒരു പത്തെണ്ണം കൂടി അയച്ചു. പിന്നെയും നഖം കടിച്ചു . "നമുക്ക് ഇത് ചെയ്യാം" എന്ന ആ സ്വർണ്ണത്തിളക്കമുള്ള മറുപടി എന്റെ മുന്നിലെ ലാപ്ടോപ്പിൽ ജിമെയിലിൽ മിന്നി. സന്തോഷം കൊണ്ട് ബെ ഞ്ചിൽ നിന്ന് ചാടി, തുള്ളിച്ചാടി. അതായിരുന്നു പുസ്തകത്തിന്റെ പച്ചക്കൊടി.

ആദ്യം ഉദ്ദേശിച്ചത് 100 കവിതകൾ ആണ്. എന്റെ അഞ്ഞൂറോളം കവിതകളിൽ നിന്ന് കുത്തിയിരുന്ന് 100 കവിതകൾ തിരഞ്ഞെടുത്തു. അയച്ചു. വായിച്ച് കൃത്യമായ അഭി നന്ദനവും വിമർശനവും സനിത മാഡം പറഞ്ഞു. 200 പേജിന്റെ കോളേജ് നോട്ട് ബുക്ക് ആക്കണ്ട എന്നതുകൊണ്ട് 100 എന്നത് വെട്ടിച്ചുരുക്കി. നൂറിൽ നിന്ന് കവിതകൾ തി രഞ്ഞെടുത്തതും, 88 പേജിന്റെ പുസ്തകം ആക്കാൻ ഒരുമിച്ച് തീരുമാനിച്ചപ്പോൾ പുസ്തകത്തിന്റെ പേരായി ' കിളി മരം പച്ച ' എന്ന പേര് നിർദ്ദേശിച്ചത് സനിത മാഡം തന്നെ. ഞങൾ തമ്മിൽ അതിനുള്ളിൽ തന്നെ ഒരു നല്ല സൗഹൃദം രൂപപ്പെട്ടിരുന്നു. സ ത്യത്തിൽ ഞങ്ങൾ തമ്മിൽ ഉള്ള ഈ സൗഹൃദം പിന്നീടുള്ള കാര്യങ്ങളെ വളരെ എളുപ്പമാക്കി. തമ്മിൽ ഇന്ന് വരെ ഒരു അസ്വാരസ്യം പോലും ഉണ്ടായതുമില്ല. അങ്ങോട്ടും ഇങ്ങോട്ടും വേണ്ട സ ്വാതന്ത്ര്യം കൊടുത്ത് മുന്നോട്ട് പോയപ്പോൾ ഉടലെടുത്തത് എന്റെ സ്വപ്നമാണ് - കിളിയും മരവും പച്ചയും ചേർന്ന എന്റെ പ്രകൃതി, എന്റെ ഭൂമി.

ഇടയിൽ കൊവിഡ് നുഴഞ്ഞു കയറിയതു കൊണ്ട് ചില കാര്യങ്ങൾ ഒന്ന് ഇഴഞ്ഞു എന്നത് ഒഴിച്ചാൽ ആദ്യ പുസ്തകത്തിന്റെ വഴി സുഖമുള്ള, സന്തോഷമുള്ള നടപ്പ് തന്നെ ആയിരുന്നു. പുസ്തകത്തിന് അവതാരിക ആര് എന്നൊരു ചോദ്യം ഉള്ളിൽ വരുമ്പോൾ മനസ്സിൽ ആദ്യമായി വന്നത് ബി കെ ഹരിനാരായണൻ എന്ന പേരായിരുന്നു. മറ്റൊന്നും കൊണ്ടല്ല. എന്റെ കവിതകളെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന, അതിന്റെ ആത്മാവ് തൊട്ട് അതിനെക്കുറിച്ച് എഴുതുന്ന ഒരാൾ വേണം എന്നായിരുന്നു. ഹരിയുടെ എഴുത്തിലെല്ലാം എനിക്ക് ആ ഒരു കണക്ഷൻ എപ്പോഴും ഫീൽ ചെയ്തിട്ടുണ്ട്. ഹരി അടുത്ത സുഹൃത്താണ്. ആ സ്വാതന്ത്ര്യം എടുത്ത് നേരെ ഹരിയെ വിളിച്ചു, കാര്യം പറഞ്ഞു, ഒരു പിന്തിരിപ്പൻ വാക്കും ഇല്ലാതെ തരാമെടോ എന്ന് ഹരി പറഞ്ഞതോടെ അങ്ങേയറ്റം സന്തോഷം. വിചാരിച്ചത് പോലെ തന്നെ ഹരി അതിന്റെ ആത്മാവിനെ തൊട്ടു. എന്റെ കവിതകളെ കുറിച്ച് അത്രയും ആഴത്തിൽ എത്രയോ നേരം എന്നോട് ഹരി സംസാരിച്ചു. എനിക്ക് തെറ്റിയില്ല എന്ന് ഞാൻ ഉറപ്പിച്ച നിമിഷം. അങ്ങനെ അവതാരിക പൂർത്തിയാക്കി പുസ്തകവും അച്ചടി കഴിഞ്ഞു. കവർ ഡിസൈൻ ചെയ്തത് സനിത മാഡത്തിന്റെ ഭർത്താവ് ആയ അനൂപ് ചാലിശ്ശേരി ആണ്. സജഷനുകൾ വളരെ സുതാര്യമായി സംസാരിച്ച് തീരുമാനത്തിൽ എത്താനും എളുപ്പമായിരുന്നു.

പിന്നെ ഉള്ള ചോദ്യം പ്രകാശനം. ആരേക്കൊണ്ട്‌, എങ്ങനെ ചെയ്യിക്കും എന്ന് ചിന്തിച്ച് നടന്നു. പ്രണയം എന്ന് പറയുമ്പോൾ മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാവണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. എത്തി ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ - പ്രിയദർശൻ! സമ്മതം കിട്ടി കാത്തിരുന്നു. എന്റെ ആദ്യ ബുക്കിന്റെ പ്രകാശനം സാക്ഷാൽ പ്രിയദർശൻ നിർവ്വഹിക്കുന്നത് മനസ്സും കണ്ണും നിറഞ്ഞാണ് നോക്കി നിന്നത്. അത്രയും... അത്രയും സന്തോഷം.

അന്നു മുതൽ ഇന്നു വരെ കൂടെ നിന്ന ഉറ്റ ചങ്ങാതിമാർ സ്മിത, സജീവ് എന്നിവർക്ക് നിറഞ്ഞ സ്നേഹം! സനിത മാഡം, നിങ്ങള് എന്റെ സ്വപ്നത്തിന്റെ കൂടെയാണ് എന്റെ കയ്യും പിടിച്ച് നടന്നത്. പറയാൻ വാക്കുകളില്ല എനിക്ക് തന്ന പിന്തുണയ്ക്ക്. അമ്മേ, പറഞ്ഞ വാക്ക് ഞാൻ പാലിച്ചു. ഇതാ എന്റെ പേരുള്ള പുസ്തകം. വിത്ത് ഫോട്ടോ. "ഇതിന്റെ ശരിയ്ക്കും പ്രൊഡ്യൂസർ ഞാനാ" എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന, ആമസോണിൽ ബുക്ക് വന്നപ്പോൾ ഒരു കോപ്പി ഓർഡർ ചെയ്ത് വരുത്തിയ കിരണേട്ടന് സ്നേഹം!

പിന്നെ... എവിടെ... ശരിയ്ക്കും ഒന്ന് കാണട്ടെ എന്റെ ഈ പുഞ്ചിരികളെ, എന്റെ ഈ പ്രിയലോകത്തെ! അറിയുമോ, നിങ്ങളുണ്ട് എന്റെ പുസ്തകത്തിലെ ഒരു പേജിൽ, കവിതകൾ തുടങ്ങുന്നതിനു മുൻപ്. അതിന് പേര് സമർപ്പണം. അങ്ങനെ ' കിളി മരം പച്ച ' ഇന്ന് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടു. ഞാൻ അച്ചടിക്കപ്പെട്ടു. പത്ര/ മാസിക കുറിപ്പുകൾ ഒക്കെ കുറെ വന്നിട്ടുണ്ടെങ്കിലും ഈ അനുഭൂതി... അത് വേറെ തന്നെയാണ്. വേണ്ടുവോളം, നിറഞ്ഞ് ഞാൻ അത് ആസ്വദിക്കുന്നു.

മനോഹരമായ ഈ ദിനത്തിന് വിട! ശുഭരാത്രി, എന്റെ പുഞ്ചിരികൾക്ക്‌... എന്റെ പ്രിയലോകത്തിന്‌... ❤️❤️❤

Buy Now

Latest Blog

Popular Blog

Send Message Us